
ദോഹ: ഖത്തറിൽ ചൂട് കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്തിന്റെ കരഭാഗങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നും കടൽത്തീര മേഖലകളിൽ നേരിയ മൂടൽമഞ്ഞിന് (Hazy) സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തലസ്ഥാനമായ ദോഹയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.കരയിലും കടലിലും വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കരഭാഗങ്ങളിൽ കാഴ്ചപരിധി 5 മുതൽ 9 കിലോമീറ്റർ വരെയും കടലിൽ 4 മുതൽ 9 കിലോമീറ്റർ വരെയും ആയിരിക്കും.കടൽ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ട്. കരയോട് ചേർന്ന ഭാഗങ്ങളിൽ തിരമാലകൾ 1 മുതൽ 3 അടി വരെയും ഉൾക്കടലിൽ 2 മുതൽ 4 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു











